- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്‍സര്‍ മരുന്നുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും; മദ്യത്തിന് വില കൂടും; വിദേശയാത്രകള്‍ക്ക് ചെലവ് കുറയും

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായ ഒന്‍പതാമത് കേന്ദ്ര ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂറും 26 മിനിറ്റും നീണ്ട ബജറ്റ് അവതരണത്തില്‍ ആദായനികുതി സ്ലാബുകളിലെയും നിരക്കുകളിലെയും മാറ്റങ്ങളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, വിവിധ മേഖലകള്‍-പ്രത്യേകിച്ച് അമേരിക്കന്‍ താരിഫുകളുടെ ആഘാതം നേരിടുന്ന കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നിര്‍മല സീതാരാമന്റെ 2026-ലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രകാരം വില കുറയുന്നവയുടെയും കൂടുന്നവയുടെയും പട്ടിക താഴെ നല്‍കുന്നു. കാന്‍സര്‍ മരുന്നുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില കുറയുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.
വില കുറയുന്നവ
17 കാന്‍സര്‍ മരുന്നുകള്‍: ജീവന്‍ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനാല്‍ കാന്‍സര്‍ ചികിത്സാ ചെലവ് കുറയും.
അപൂര്‍വ്വമായ 7 രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് പൂര്‍ണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.
സ്മാര്‍ട്ട്‌ഫോണുകള്‍: മൊബൈല്‍ ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും നികുതി കുറച്ചു.
ഇലക്ട്രിക് വാഹന (EV) ബാറ്ററികള്‍: ലിഥിയം അയോണ്‍ ബാറ്ററികളുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ട്.
സോളാര്‍ പാനലുകള്‍: പുനരുപയോഗ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ പാനലുകള്‍ക്ക് വില കുറയും.
കായിക ഉപകരണങ്ങള്‍: ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവയുടെ നികുതി കുറച്ചു.
തുകല്‍ ഉല്‍പ്പന്നങ്ങള്‍: ചെരിപ്പുകള്‍, ബാഗുകള്‍ തുടങ്ങിയ തോല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും.
മൈക്രോവേവ് ഓവനുകള്‍: അടുക്കള ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും.
വിദേശയാത്രകള്‍ക്ക് ചെലവ് കുറയും.
സിഎന്‍ജി അടങ്ങിയ ബയോഗ്യാസിന് വില കുറയും.
വില കൂടുന്നവ
മദ്യം: മദ്യത്തിന്മേലുള്ള നികുതി വര്‍ധിപ്പിച്ചതിനാല്‍ ഇവയ്ക്ക് വില കൂടും.
ധാതുക്കള്‍: ചില ധാതുക്കളുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ആക്രി സാധനങ്ങള്‍: സ്‌ക്രാപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.
ഓഹരി വിപണി: ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് (F&O) ട്രേഡിംഗിന് ചെലവ് വര്‍ധിക്കും.


