- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കഠിനതടവിന് ശിക്ഷിച്ച് കോടതി; 26 വർഷം അഴിയെണ്ണണം

X
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 26 വർഷവും 1,35,000 രൂപ പിഴയും ശിക്ഷ. കോട്ടാങ്ങൽ വായ്പൂര് പെരുമ്പാറ കള്ളിപ്പാറ വീട്ടിൽ വിൽസണിനെയാണ് (60) പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ ടി.പി. ശശികുമാർ രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പെട്ടി ഇൻസ്പെക്ടർ മനോജ് കുമാർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് റോഷൻ തോമസ് ഹാജരായി.
Next Story


