- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രി ഫ്ലൈ വീൽസിലെ ബൈക്കുകൾ എല്ലാം തീഗോളമാകുന്ന കാഴ്ച; ഒരൊറ്റ കോളിൽ സ്ഥലത്ത് ഫയർ ഫോഴ്സ് അടക്കം പാഞ്ഞെത്തി; മലപ്പുറത്തെ വർക്ക് ഷോപ്പിൽ തീപ്പിടുത്തം; വ്യാപക നാശനഷ്ടം

X
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ഫ്ളൈ വീൽസ് എന്ന ബൈക്ക് വർക്ക്ഷോപ്പിലുണ്ടായ വൻ തീപിടിത്തത്തിൽ 26 ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒരു മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. വർക്ക്ഷോപ്പിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മൃഗാശുപത്രിയിലേക്കും തീ പടർന്നു.
മൃഗാശുപത്രിയിലെ മരുന്നുകളും പ്രധാനപ്പെട്ട രേഖകളും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.
Next Story


