- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്‍ വഴിയോരത്ത് നിര്‍ത്തി വനത്തില്‍കയറി ജീവനൊടുക്കി അന്പത്തിരണ്ടുകാരന്; ഷിജോ തൂങ്ങി മരിച്ചത് സുഹൃത്തുക്കളെ ഫോണ്‍വിളിച്ച് അറിയിച്ച ശേഷം
കാറിലെത്തിയ അൻപത്തിരണ്ടുകാരൻ വനത്തിൽക്കയറി ജീവനൊടുക്കി

X
ചെറുതോണി: കാറില്‍ യാത്ര ചെയ്യവെ വഴിയോരത്ത് നിര്‍ത്തി അന്പത്തിരണ്ടുകാരന് വനത്തിനുള്ളില്‍ കയറി ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോര്‍ജ് ആണ് ജീവനൊടുക്കിയത്. മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചു. സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും മരിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ഷിജോ കാറോടിച്ചുവന്ന് പാമ്പള ഡാമിനുസമീപം പാതയോരത്ത് കാര്‍ നിര്‍ത്തിയശേഷം വനത്തില്‍ക്കയറി തൂങ്ങി മരിക്കുകയായിരുന്നു.
കരിമണല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഷിജോയ്ക്ക് വിഷാദരോഗമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: സിനി. മക്കള്‍: നവീന്‍, നയന റോസ്.
Next Story


