- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അന്നത്തെ ആ സംഭവത്തിന് ശേഷം തിരികെ മരുഭൂമി പ്രദേശത്തേക്ക് തന്നെ പറന്നകന്ന വിമാനം; വലിയ എയർബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി; ഇതാ..വർഷങ്ങൾക്കിപ്പുറം കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷയുടെ ചക്രങ്ങൾ താഴുന്നു; സർവീസുകൾ പുനരാരംഭിച്ച് 'സൗദി എയര്ലൈന്സ്'; പ്രവാസി മലയാളികൾ ആശ്വാസത്തിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കരിപ്പൂർ) സൗദി എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് രാവിലെയാണ് ആദ്യ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 14 വരെ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും റിയാദ് സർവീസുകൾ. മാർച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസവും (തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ) സർവീസുണ്ടാകും. മാർച്ച് 28 വരെയുള്ള സമയക്രമമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 185 മുതൽ 239 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. രാവിലെ 8.35-ന് കോഴിക്കോട് എത്തുന്ന വിമാനം 9.45-ന് റിയാദിലേക്ക് തിരികെ പറക്കും.
2015-ൽ റൺവേ നവീകരണത്തെത്തുടർന്നും വലിയ വിമാനങ്ങൾക്ക് സർവീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനാലുമാണ് സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസുകൾ നിർത്തിവെച്ചത്.
അതേസമയം, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിദ്ദ സർവീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും. അഞ്ച് മണിക്കൂറിൽ താഴെ പറക്കാൻ സമയമുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കൂ. ജിദ്ദ സർവീസിന് ആറു മണിക്കൂറിലധികം സമയമെടുക്കും. ഇത്രയും സമയം പറക്കാനുള്ള ഇന്ധനം സംഭരിക്കാൻ വലിയ വിമാനങ്ങൾക്കാണ് കഴിയുക. കരിപ്പൂരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (RESA) നവീകരണം പൂർത്തിയായാലേ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കുകയുള്ളൂ. സൗദി എയർലൈൻസിന്റെ മടങ്ങിവരവ് ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ് സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാർ ഏറെ കാത്തിരിക്കുന്ന ജിദ്ദ സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണയായി ഇടത്തരം വിമാനങ്ങൾക്ക് അഞ്ച് മണിക്കൂറിൽ താഴെ പറക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ആറ് മണിക്കൂറിലധികം യാത്രാസമയം ആവശ്യമാണ്. ഇതിനാവശ്യമായ ഇന്ധനം സംഭരിക്കാൻ വലിയ വിമാനങ്ങൾ തന്നെ വേണം.
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (RESA) നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകുകയുള്ളൂ. ഈ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജിദ്ദ സർവീസും പുനരാരംഭിക്കുമെന്നാണ് സൂചന.
2015-ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കരിപ്പൂരിൽ നിന്ന് പ്രവർത്തനം നിർത്തിയ പ്രമുഖ വിമാനക്കമ്പനികളിലൊന്നായിരുന്നു സൗദി എയർലൈൻസ്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കരിപ്പൂരിന്റെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ സൗദിയയുടെ മടങ്ങിവരവ് വിമാനത്താവളത്തിന്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുകയാണ്. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ കരിപ്പൂരിലേക്ക് ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്ന് എയർപോർട്ട് അതോറിറ്റിയും പ്രത്യാശിക്കുന്നു.


